തുറസ്സായ സ്ഥലത്ത് മൂത്രമൊഴിക്കേണ്ടി വന്നു, കല്ലട ബസ്സിലെ ദുരനുഭവം പങ്കുവെച്ച് അധ്യാപിക

By anju.22 04 2019

imran-azhar


കല്ലട ബസ്സില്‍ നിന്ന് പണ്ട് അനുഭവിച്ച ദുരനുഭവം വെളിപ്പെടുത്തി അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചെന്നൈയില്‍ നിന്ന് കല്ലട ബസ് ബുക്ക് ചെയ്ത മായ മാധവനാണ് താനും മകളും അനുഭവിച്ച ദുരനുഭവം പങ്കുവച്ചത്.

 

'തമിഴ് നാട്ടില്‍ നിന്നും വരുമ്പോഴാണ് കല്ലടയുടെ ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നത്. രാത്രി 11 മണിക്ക് എത്തേണ്ട ബസ് പുലര്‍ച്ചെ അഞ്ച് മണിക്കാണ് എത്തിയതെന്നും അത്രയും സമയം വിജനമായ പ്രദേശത്ത് ഭയപ്പാാടെ കഴിയേണ്ടി വന്നുവെന്നും കുറിപ്പില്‍ പറയുന്നു.

 

കല്ലടയുടെ ഓഫീസ് ഉണ്ടായിട്ടും മാനേജര്‍ മൂത്രമൊഴിക്കാന്‍ പോലും ഓഫീസ് തുറന്നു തന്നില്ലെന്നും ഒടുവില്‍ നിവൃത്തിയില്ലാതെ കാളകള്‍ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ മറവിലാണ് താന്‍ മൂത്രമൊഴിച്ചതെന്നും അവര്‍ പോസ്റ്റില്‍ കുറിക്കുന്നു.

 

ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട വയോധികനായ അധ്യാപകനെ ചീത്ത വിളിച്ചു. യാത്രക്കാര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് അവര്‍ പ്രതികാര നടപടിയായി വാഹനം ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ടു. ഒടുവില്‍ ബസിലെ യാത്രക്കാര്‍ മാപ്പു പറഞ്ഞ് അപേക്ഷിച്ചതിനെത്തുടര്‍ന്നാണ് അവര്‍ ബസ് മുന്നോട്ടെടുത്തതെന്നും മായ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

 

ബസ് ബ്രേക്ക് ഡൗണായിട്ടും യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ സൗകര്യം ഏര്‍പ്പാടാക്കാത്തത് ചോദ്യം ചെയ്ത യാത്രക്കാരായ യുവാക്കളെ കല്ലട ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ വീഡിയോയും വ്യാകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മായാ മാധവന്‍ പോസ്റ്റിട്ടത്.

 

OTHER SECTIONS