രാജസ്ഥാനിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ അറസ്റ്റിൽ

By Vidya.16 10 2021

imran-azhar

രാജസ്ഥാൻ: സ്കൂളിൽ വച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തു.രാജസ്ഥാനിലെ ജുൻജുനു ജില്ലയിലാണ് സംഭവം. സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകനായ കേശ യാദവ് (31) ആണ് അറസ്റ്റിലായത്.

 

 

ഈ മാസം അഞ്ചിനാണ് ക്ലാസ് അവസാനിച്ചതിനു ശേഷം സ്കൂളിൽ തന്നെ തുടരാൻ അധ്യാപകൻ കുട്ടിയോട് ആവശ്യപ്പെട്ടു. തുടർന്ന് മറ്റു കുട്ടികൾ പോയതിനു ശേഷം ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.സംഭവം ആരോടും പറയരുതെന്ന് അധ്യാപകൻ കുട്ടിയെ ഭീഷണിപ്പെടുത്തി.

 

വ്യാഴാഴ്ച രാവിലെ സ്കൂൾ പുസ്തകത്തിൽ ഹെൽപ് ലൈൻ നമ്പർ ശ്രദ്ധിച്ച കുട്ടി വിവരം ഹെല്പ് ലൈനെ അറിയിച്ചു. ഇതേ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.തുടർന്ന് പൊലീസ് നടപടി സ്വീകരിച്ചു.

OTHER SECTIONS