ഫ്രാൻസിൽ അധ്യാപകനെ തലയറുത്ത് കൊന്നു

By Sooraj Surendran.17 10 2020

imran-azhar

 

 

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു. മതനിന്ദ ആരോപിച്ചാണ് കൊലപാതകം. കോണ്‍ഫ്‌ലാന്‍സ് സെന്റ് ഹോണറിനിലെ ഒരു സ്‌കൂളിന് സമീപം വെള്ളിയാഴ്ച വെകുന്നേരം അഞ്ച് മണിയോടെയാണ് ക്രൂര കൃത്യം അരങ്ങേറിയത്. ആക്രമണത്തിന് പിന്നിൽ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നാണ് സൂചന. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സംഭവത്തിൽ അപലപിച്ചു. പ്രവാചകന്റെ കാർട്ടൂൺ വിദ്യാർഥികളെ കാണിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം പാരീസിൽ വലിയ പ്രതിഷധം നടന്നിരുന്നു. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. ഇമ്മാനുവേല്‍ മാക്രോണ്‍ ഭീകരർ വിജയിക്കില്ലെന്ന മുദ്രാവാക്യവും മുഴക്കി.

 

OTHER SECTIONS