തസ്‌മൈ ശ്രീ ഗുരുവേ നമ

By online desk.05 Sep, 2018

imran-azhar

 

മാതാ പിതാ, ഗുരു,ദൈവം, ക്രമത്തില്‍ മൂന്നാം സ്ഥാനമാണ് അധ്യാപകന് എന്നാല്‍ വിദ്യ എന്ന തന്റെ ഉള്ളിലെ പ്രകാശത്തെ പകര്‍ന്നുകൊണ്ട് ഓരോ വിദ്യാര്‍ത്ഥിയെയും ലേകത്തിന്റെ നെറുകയിലെത്തിക്കാനും അധ്യാപകര്‍ക്കാകുന്നു. ഓരോ കുഞ്ഞിനും ജന്മം നല്‍കുന്നത് പിതാവാണെങ്കില്‍ പുതിയൊരു ജീവിതം നല്‍കുന്നത് അധ്യാപകനാണ് . വിദ്യ പകര്‍ന്നു തരുന്ന ആരായാലും അവര്‍ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനൊപ്പം സ്‌നേഹിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമ്മുടേത്.

 

ഇന്ത്യയുടെ രാഷ്ട്രപതിയും പ്രമുഥ വിദ്യഭ്യാസ വിചക്ഷണനുമായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാകപന്റെ കടമകളെക്കുറിച്ച് അവരെയും സമൂഹത്തെയും ഓര്‍മപ്പെടുത്തുന്ന സുദിനം. അധ്യാപകന്‍ തലമുറകയളെ വാര്‍ത്തെടുക്കുന്ന വ്യക്തിയാണ് വികസനത്തിന്റെ ഭൂമിക തന്നെ നല്ല തലമുറകളെ വാര്‍ത്തെടുക്കുന്ന പ്രക്രിയയായതിനാല്‍, നൈസര്‍ഗ്ഗികമായ സാമൂഹ്യ വികാസത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ് മനുഷ്യനെ മനുഷ്യനായി മാറ്റുക എന്ന വിദ്യഭ്യാസ നയത്തിന്റെ ദാര്‍ശനിക നിര്‍വചനം സാര്‍ത്ഥകമാക്കുന്നതില്‍ സുപ്രധായമായ ഘടകമാണ് അധ്യാപകന്‍.

 

പഠനമാണ് അധ്യാപകന്റെ മുഖ്യ കടമ അതിനാല്‍ അധ്യാപകന്‍ എന്നാല്‍ ഏറ്റവും നല്ല വിദ്യാര്‍ത്ഥികൂടിയാകണം. കാലത്തിനനുസരിച്ച് എല്ലാം മാറുമ്പോള്‍ മാറ്റത്തെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും ,സാംശീകരിക്കുവാനുമുള്ള പഠനവും പ്രമപ്രധാനമാണ്. ശ്‌സ്ത്ര, സാങ്കേതിക, വൈജ്ഞാനിക മേഘലകളില്‍ അനു നിമിഷം ഉണ്ടാവുന്ന മാറ്റങ്ങളെ കണ്ടെത്താനും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കാനും അധ്യാപകര്‍ക്കു കഴിയുമ്പോള്‍ മാത്രമാണ് അധ്യാപനം ആസ്വാദ്യകരമായി് മാറുന്നത്. കേരളത്തിലാണെങ്കില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യഭ്യാസത്തെ ശ്കതിപ്പെടുത്തുന്നതിനൊപ്പം ആധുനിക വല്‍ക്കരിക്കുകയുമാണ്.

 

ഇതിന്റെ സന്ദേശ വാഹകര്‍ കൂടിയായി അധ്യാപകര്‍ മാറണം. ഈ സന്ദേശം സമൂഹത്തില്‍ എല്ലാ തലങ്ങളിലും എത്തിച്ച് പൊതുവിദ്യഭ്യാസത്തെ ശാക്തീകരിക്കേണ്ടത് വര്‍ത്തമാനകാലത്തിന്റെ ആവശ്യമാണ്.

 

പാഠപുസ്തകത്തിലെ അറിവുകള്‍ മാത്രം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നവുരാവരുത് അധ്യാപകര്‍. ഇന്ന് ലഭ്യമായിരിക്കുന്ന അറിവിന്റെ അനന്തമായ സ്രോതസ്സുകളെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ വിനിയോഗിക്കാന്‍ ്അധ്യാപകന് കഴിയണം. ഏതെല്ലാം വിഭവ സ്രോതസ്സുകളില്‍ നിന്ന് വിദ്യാര്‍ത്ഥിയുടെ ഉള്ളിലേക്ക് അറിവ് പ്രവഹിക്കുവാന്‍ സാധ്യതയുണ്ടോ. അവിടേയ്‌ക്കെല്ലാം കുട്ടിയുടെ മനസ്സിനെ തുറന്നു കൊടുക്കാല്‍ കഴിയുന്ന വ്യക്തിയാണ് അധ്യാപകന്‍. അതുവഴി കുട്ടിയുടെ സര്‍ഗ്ഗപരമായ കഴിവുകളുടെ സ്വതന്ത്ര വികാസത്തിന് വഴിയൊരുക്കണം.

 

അറിവിന്റെ സംവേദനത്തോടൊപ്പം മാനവികതയുടെ വികാസവും സ്മന്വയിക്കപ്പെടുമ്പോള്‍ മാത്രമാണ് വിദ്യഭ്യാസം പൂര്‍ണ്ണമാകുന്നത്. അതുകൊമ്ട് അക്കാദമിക് വളര്‍ച്ചയേടൊപ്പം അക്കാദമികേതര മേഘലയിലെ വളര്‍ച്ചയും വിദ്യഭ്യാസ ലക്ഷ്യമായി ഉണ്ടാകണം. അക്കാദമികേതര മേഘ്യലകളില്‍ കുട്ടിയുടെ സര്‍ഗ്ഗപരമായ കഴിവുകളുടെ വികാസത്തിലൂടെ ലക്ഷ്യമിടുന്നത് കുട്ടിയുടെ മനസ്സിന്റെശുദ്ധികരണമായിരിക്കണം. അതിലൂടെ മാത്രമേ വിദ്യഭ്യാസത്തിന്റെ യഥാര്‍ത്ഥനിര്‍വചനമായ മനുഷ്യനെ മനുഷ്യനാക്കി മാറ്റുക എന്നത് അര്‍ത്ഥ പൂര്‍ണ്ണമാകാന്‍ കളിയുകയുള്ളൂ. ഈ നിര്‍വ്വചനത്തിന്റെ പൂര്‍ണ്ണതയിലേക്ക് തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് അധ്യാപകനില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷ നിറവേറ്റപ്പെടുമ്പോള്‍ മാത്രമേ അധ്യാപക ദിനങ്ങള്‍ പ്രായോഗികമായും ദാര്‍ശനികമായും വിജയിക്കുകയുള്ളൂ.