മലപ്പുറത്ത് പെൺകുട്ടിയെ ആറ് മാസത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് 29 പേർ

By സൂരജ് സുരേന്ദ്രൻ .18 01 2021

imran-azhar

 

 

മലപ്പുറം: പോക്സോ കേസിൽ ഇരയായ പെണ്‍കുട്ടിയെ മൂന്നാംവട്ടവും പീഡിപ്പിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് 29 പേർ. സഹപാഠികൾ അടക്കമുള്ളവർ പെൺകുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

 

2016ല്‍ 13 വയസ്സുളളപ്പോള്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ അന്ന് ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റിയിരുന്നു. തുടർന്ന് അമ്മയുടെയും സഹോദരന്റെയും അപേക്ഷപ്രകാരം കഴിഞ്ഞ വര്‍ഷം ആദ്യം ബന്ധുക്കള്‍ക്കൊപ്പം വീണ്ടും വിട്ടയക്കുകയായിരുന്നു.

 

കുട്ടിയുടെ മൊഴിയില്‍ 7 ലൈംഗീകാതിക്രമ കേസുകള്‍ അടക്കം 32 കേസുകള്‍ നിലവിലുണ്ട്.

 

23 പേര്‍ ഇതുവരെ അറസ്റ്റിലായി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണത്തിനായി പെരിന്തല്‍മണ്ണ എഎസ്പി എ.ഹേമലതയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

 

പെൺകുട്ടിയുടെ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനും നിരവധി പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

OTHER SECTIONS