വാമനപുരം നദിയില്‍ ഒഴുക്കില്‍പ്പെട്ട് 18കാരന്‍ മരിച്ചു

By Web Desk.02 10 2022

imran-azhar

 

തിരുവനന്തപുരം: വാമനപുരം നദിയില്‍ ഒഴുക്കില്‍പ്പെട്ട് 18 കാരന്‍ മരിച്ചു. കാരേറ്റ് പൂപ്പുറം ആയില്യം വില്ലയില്‍ സുനില്‍കുമാറിന്റെയും സംഗീതയുടെയും മകന്‍ അഭിനവ് ആണ് മരിച്ചത്.

 

ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് നദിയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന അഭിനവിനെ കൂട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി, വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

 

 

OTHER SECTIONS