യുക്രൈന്‍ വിമാനാപകടം: ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ കോടതി

By Sooraj Surendran.14 01 2020

imran-azhar

 

 

ടെഹ്‌റാൻ: യുക്രൈന്‍ വിമാനാപകടത്തിന് കാരണക്കാരായ സൈനിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തുവെന്ന് ഇറാൻ കോടതി. വിമാനാപകടം പ്രത്യേക കോടതി രൂപവൽക്കരിച്ച് അന്വേഷിക്കുമെന്നും ഇറാൻ പ്രസിഡന്റ് ഹസന്‍ റുഹാനി പറഞ്ഞു. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് 176 യാത്രികരുമായി പറന്ന യുക്രൈന്‍ വിമാനം തകർന്നുവീണത്. 167 യാത്രക്കാരില്‍ 82 ഇറാന്‍ സ്വദേശികളും 57 കാനഡക്കാരും 11 യുക്രൈന്‍ സ്വദേശികളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 30ഓളം സൈനികരെ അറസ്റ്റ് ചെയ്തതായാണ് വിവരം. വിമാനം അബദ്ധത്തില്‍ വെടിവച്ചിട്ടതാണെന്ന് ഇറാന്‍ സമ്മതിചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടക്കുമെന്നും ഇറാന്‍ നിയമ വാക്താവ് ഘോലാഹുസ്സൈന്‍ ഇസ്മയിലി അറിയിച്ചു.

 

OTHER SECTIONS