നടന്‍ മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു

By priya.27 09 2022

imran-azhar

 

ഹൈദരാബാദ്: നടന്‍ കൃഷ്ണയുടെ ഭാര്യയും തെലുങ്ക് നടന്‍ മഹേഷ് ബാബുവിന്റെ അമ്മയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയില്‍ രാവിലെ 9 മണി മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

 

ഉച്ചയ്ക്ക് 1 മണിക്ക് അന്ത്യകര്‍മ്മകള്‍ നടക്കുമെന്നാണ് വിവരം. കൃഷ്ണയുടേയും ഇന്ദിരാദേവിയുടേയും അഞ്ച് മക്കളില്‍ നാലാമനാണ് മഹേഷ് ബാബു. ഇന്ദിരയുമായി വേര്‍പിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിര്‍മലയെ വിവാഹം കഴിച്ചിരുന്നു. ഈ വര്‍ഷം ആദ്യം മഹേഷ് ബാബുവിന്റെ മൂത്ത സഹോദരന്‍ രമേഷ് ബാബുവും അന്തരിച്ചിരുന്നു. നമ്രത ശിരോദ്കറെയാണ് മഹേഷ് ബാബു വിവാഹം ചെയ്തത്.ഇവര്‍ക്ക് ഗൗതം ഘട്ടമനേനി, സിതാര ഘട്ടമനേനി എന്നീ രണ്ട് കുട്ടികളുണ്ട്.

 

 

OTHER SECTIONS