വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ ഗവേഷകർ

By Sooraj Surendran.15 Sep, 2018

imran-azhar

 

 

പാലക്കാട്: വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഗവേഷകർ മുന്നറിയിപ്പ് നൽകി. തുലാവർഷത്തിന്റെ അളവ് കുറയുകയാണെങ്കിൽ അത് ഈ വർഷം അവസാനത്തോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി. പാലക്കാട് ഈ മാസം ചൂട് 35 ഡിഗ്രിസെൽഷ്യസിൽ എത്തിനിൽക്കുകയാണ്. അതേസമയം തുലാവർഷ മഴയുടെ അളവ് കുറഞ്ഞത് അത് ഭൂഗർഭ ജലത്തിന്റെ ലഭ്യത ഇല്ലാതാക്കുമെന്നും ഗവേഷകർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ മഴയ്ക്ക് സാധ്യത കുറവാണെന്ന് ശാസ്ത്രജ്ഞർ ഡേ‍ാ. എം.ജി.മനേ‍ാജ് അഭിപ്രായപ്പെട്ടു. മാത്രമല്ല പ്രളയത്തിന്റെ ഫലമായി പരിസ്ഥിതിയിലുണ്ടായ മാറ്റം വളരെ പെട്ടെന്ന് തന്നെ പ്രകടമാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.