പ്രാര്‍ത്ഥിച്ചു, വിളക്കുതെളിച്ചു, പിന്നെ മകള്‍ക്കൊപ്പം മടക്കമില്ലാത്തൊരു യാത്ര പോയി

By online desk.11 01 2019

imran-azhar


തിരുവനന്തപുരം: ക്ഷേത്രദര്‍ശനവും നടത്തി, വീട്ടില്‍ പോയി വിളക്കുകൊളുത്തി ശേഷം മടങ്ങി വരാമെന്ന് പറഞ്ഞിട്ടുപോയതാണ് അമ്മൂമ്മയുടെ പ്രിയപ്പെട്ട അച്ചു. എന്നാല്‍, ഒരിക്കലും മടങ്ങിവരാത്ത ഒരു യാത്ര പോയി അവള്‍. ഒപ്പം ജീവനായ അഞ്ചു വയസുകാരി മകളും. മരണത്തിന്റെ രൂപത്തില്‍ ഓടിക്കിതച്ചെത്തിയ ട്രെയിന്‍ ഇരുവരുടെയും ജീവനെടുത്തു. 9 ന് വൈകിട്ടാണ് കരിക്കകം പുത്തന്‍വീട്ടില്‍ അരുണിന്റെ ഭാര്യ സ്വപ്‌നകുമാരി എന്ന അശ്വതിയെയും മകള്‍ ആത്മികയെയും തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പട്ട മാവേലി എക്‌സ്പ്രസ് ഇടിച്ചുതെറിപ്പിച്ചത്. അപകടവിവരം അറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തിയപ്പോള്‍ കണ്ടത് അശ്വതിയുടെയും മകളുടെയും ചേതനയറ്റ ശരീരം. അതുണ്ടാക്കിയ ആഘാതത്തിന്റെ മരവിപ്പിലാണ് പ്രിയപ്പെട്ടവര്‍.

 


എയര്‍പോര്‍ട്ട് ജീവനക്കാരനാണ് അരുൺ . രാവിലെ അരുൺ ജോലിക്കു പോയാല്‍ അശ്വതിയും മകളും റെയില്‍വെ ട്രാക്കിന് അപ്പുറമുള്ള കുടുംബവീട്ടിലേക്കു പോകും. അവിടെ അമ്മൂമ്മയും കുഞ്ഞമ്മയും മറ്റു ബന്ധുക്കളും ഉണ്ട്. വൈകിട്ട് ആറു മണിയാകുമ്പോള്‍ കുഞ്ഞിനെയും കൂട്ടി അറപ്പുരവിളാകം ക്ഷേത്ത്രില്‍ പോയി പ്രാര്‍ത്ഥിക്കും. അതിനുശേഷം വീ'ിലെത്തി വിളക്കുകൊളുത്തി വീണ്ടും തിരിച്ചുവരും. പി െഅരു ജോലി കഴിഞ്ഞുവരുമ്പോള്‍ ഇരുവരെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകും. ഇതാണ് പതിവ്. 'പതിവിനു വിപരീതമായി എന്തോ സംഭവിച്ചു. കുഞ്ഞിനെ പാളത്തില്‍ കൂടി നടക്കാന്‍ പോലും അവള്‍ സമ്മതിക്കാറില്ല. തോളിലെടുത്ത് വളരെ സൂക്ഷിച്ചാണ് പാളം മുറിച്ചുകടക്കുക. പിന്നെങ്ങെനെ ഇത് സംഭവിച്ചെറിയില്ല. അശ്വതിയുടെയും മകളുടെയും ഓര്‍മ്മകളില്‍ കുഞ്ഞമ്മ പൊട്ടികരഞ്ഞു.

OTHER SECTIONS