ട്രാക്ക് നവീകരണം; തി​ങ്ക​ൾ മു​ത​ല്‍ ഏ​പ്രി​ല്‍ 29 വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

By Sooraj Surendran.21 04 2019

imran-azhar

 

 

കൊച്ചി: തിങ്കൾ മുതൽ ഏപ്രിൽ 29 വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. തുറവൂരിനും എറണാകുളത്തിനും ഇടയില്‍ ട്രാക്കുകൾ നവീകരിക്കുന്നതിന് ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാല് പാസഞ്ചർ ട്രെയിനുകൾ താത്കാലികമായി റദ്ദാക്കി. 56382ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍, 66302ാം നമ്പര്‍ കൊല്ലം-എറണാകുളം പാസഞ്ചര്‍, 66303ാം നമ്പര്‍ എറണാകുളം-കൊല്ലം പാസഞ്ചര്‍, 56381ാം നമ്പര്‍ ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. നിരവധി ട്രെയിനുകളുടെ സർവീസ് വൈകുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

OTHER SECTIONS