വാക്സിനെത്തി... തിരുവനന്തപുരത്ത് 25,000 ഡോസ്; തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നാളെ വാക്സിൻ വിതരണം

By സൂരജ് സുരേന്ദ്രന്‍.28 07 2021

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായുള്ള അഞ്ച് ലക്ഷം ഡോസ് കൊവിഷീൽഡ്‌ വാക്സിൻ എറണാകുളത്തെത്തി.

 

ഇതോടെ സംസ്ഥാനത്തിന്റെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. 25,000 ഡോസ് വാക്സിനാണ് തിരുവനന്തപുരത്തെത്തിയത്.

 

നിലവിൽ സംസ്ഥാനത്തിന് ലഭിച്ച വാക്സിൻ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം മേഖലകൾക്കായി ഇന്ന് രാത്രിയോടെ തന്നെ വിതരണം ചെയ്യും.

 

തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നാളെ വാക്സിൻ വിതരണം പുനഃരാരംഭിക്കും. അടുത്ത മാസം 60 ലക്ഷം ഡോസ് വാക്‌സിനാണ് സംസ്ഥാനത്തിന് വേണ്ടത്.

 

ഓണത്തിന് മുൻപ് വാക്സിൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്.

 

OTHER SECTIONS