തിരുവനന്തപുരത്ത് പിടിയിലായ ഭീകരവാദികളെ ഇന്ന് ബെംഗളൂരുവിലെത്തിക്കും

By Sooraj Surendran.21 09 2020

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും എൻഐഎ പിടികൂടിയ ഭീകരവാദികളെ ഇന്ന് ബെംഗളുരുവിലെത്തിക്കും. റിയാദിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഷുഹൈബും ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസുമാണ് എൻഐഎയുടെ തന്ത്രപരമായ നീക്കത്തിലൂടെ പിടിയിലായത്. ഇന്ത്യന്‍ മുജ്ജാഹിദീന്‍ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഇവർ ബെംഗളൂരു സ്ഫോടന കേസിലെയും പ്രതികളാണ്. കേസന്വേഷണം ആരംഭിച്ചതിന് പിന്നാലെ 2008 മുതൽ ഇയാൾ ഒളിവിലായിരുന്നു. തീവ്രവാദ കേസില്‍ ഹവാല വഴി പണം എത്തിച്ചത് ഷുഹൈബെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തൽ. ഇന്ത്യൻ മുജാഹിദീനിൽ തടിയന്റവിട നസീറിനൊപ്പം സജീവമായിരുന്ന ഷുഹൈബ് 2014 ൽ ബെംഗളൂരു സ്ഫോടനത്തിനു ശേഷം പാക്കിസ്ഥാനിലേക്കു രക്ഷപ്പെടുകയായിരുന്നു. ലഷ്കർ ഇ തയിബയുടെ പ്രവർത്തകനാണ് ഉത്തർപ്രദേശ് സ്വദേശി ഗുൽനവാസ്.

 

OTHER SECTIONS