പശ്ചിമ ബംഗാളിൽ ഒരു അൽക്വയ്ദ ഭീകരൻ കൂടി പിടിയിൽ

By online desk .27 09 2020

imran-azhar

മൂർഷിദാബാദ്:പശ്ചിമ ബംഗാളിൽ ഒരു അൽക്വയ്ദ ഭീകരനെ കൂടി പിടികൂടിയതായി ദേശീയ അന്വേഷ ഏജൻസി അറിയിച്ചു. ഷമിം അൻസാരി എന്നയാളെയാണ് മൂർഷിദാബാദ് ജില്ലയിൽനിന്ന് പിടികൂടിയത്. ഷമീം കേരളത്തിലും ജോലി ചെയ്തിരുന്നതായി എൻഐഎ അറിയിച്ചു.ഒരാഴ്‌ച മുൻപ് ബംഗാളിലും കൊച്ചിയിലുമായി 12 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിൽ കൊച്ചിയിൽനിന്ന് മൂന്നും ബംഗാളിൽനിന്നും ആറും ഭീകരരെ പിടികൂടിയിരുന്നു. കേരളത്തിൽ പിടിയിലായ എല്ലാവരും ബംഗാൾ സ്വദേശികളായിരുന്നു.

OTHER SECTIONS