ജമ്മുകാഷ്‌മീരിൽ സുരക്ഷാ സേനയും, ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു

By Sooraj Surendran .17 07 2019

imran-azhar

 

 

ശ്രീനഗർ: ജമ്മുകാഷ്‌മീരിൽ സുരക്ഷാസേനയും, ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ബാരാമുള്ളയിലെ പലയിടങ്ങളിലായി ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. തിരച്ചിലിനിടെയായിരുന്നു ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം നടത്തിയത്. ഭീകരർക്കെതിരെ സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രത്യാക്രമണത്തിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് നിലവിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം. ഏറ്റുമുട്ടൽ നടക്കുന്ന സാഹചര്യത്തിൽ സൈന്യം പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചു. ഭീകരരെ നേരിടാൻ കൂടുതൽ സൈനികർ സംഭവസ്ഥലത്തേക്ക് എത്തുമെന്നാണ് വിവരം.

OTHER SECTIONS