അഫ്ഗാനിസ്ഥാനിൽ സ്ഫോടനം: 126 സൈനികർ കൊല്ലപ്പെട്ടു

By Sooraj Surendran .21 01 2019

imran-azhar

 

 

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ 126 സൈനികർ കൊല്ലപ്പെട്ടു. വാർഡാക്ക് പ്രവിശ്യയിലെ മൈദൻസഹറിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സൈനിക പരിശീലന കേന്ദ്രം ലക്ഷ്യം വെച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

OTHER SECTIONS