ജമ്മു കശ്മീരില്‍ സ്‌ഫോടനം ; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് പരിക്ക്

By Anju N P.19 11 2018

imran-azhar

 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്ഫോടനത്തില്‍ ഒരു ബിഎസ്എഫ് ജവാന് ജീവന്‍ നഷ്ടമായി. ജമ്മുകശ്മീരിലെ സാംബ മേഖലയിലാണ് സ്ഫോടനം നടന്നത്. മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

കഴിഞ്ഞദിവസം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സി ആര്‍ പി എഫ് ജവാന്‍ മരിച്ചിരുന്നു. പുല്‍വാമയിലെ കാകപ്പോറ സി ആര്‍ പി എഫ് ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്.

 

പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഇവിടെ സിആര്‍പിഎഫ് സ്ഥാപിച്ച ക്യാമ്പിലേക്ക് തുടര്‍ച്ചയായി ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സി ആര്‍ പി എഫ് ജവാന്മാര്‍ സ്ഥലത്തെത്തുകയും പ്രദേശം വളഞ്ഞ് ഭീകരരുമായി ഏറ്റുമുട്ടുകയും ചെയ്തു.

 

OTHER SECTIONS