കാഷ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ കമാന്‍ഡോ കൊല്ലപ്പെട്ടു

By Anju N P.12 Jul, 2018

imran-azhar

 

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിനിടെ വെടിയേറ്റ് കമാന്‍ഡോ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുപ്വാരയിലെ വനപ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. ബുധനാഴ്ച വൈകുന്നേരം കുപ്വാരയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 3 പാരാ റജിമെന്റിലെ ജവാന്‍ മുകുള്‍ മീണയാണ് കൊല്ലപ്പെട്ടത്. തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് സൈന്യം പട്രോളിംഗ് നടത്തിവരികയായിരുന്നു.

 

പ്രതിഷേധക്കാര്‍ കുപ്വാരയിലെ ട്രെഖാമിലായിരുന്നു സൈന്യത്തിനു നേരെ കല്ലേറ് നടത്തിയത്. ട്രെഖാം ടൗണില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനു നേര്‍ക്കാണ് കല്ലേറുണ്ടായത്. സൈന്യം പ്രതിഷേധക്കാര്‍ക്കു നേരെ വെടിവച്ചു. വെടിവയ്പില്‍ ഖാലിദ് ഖഫാര്‍ എന്നയാള്‍ മരിച്ചു. ഇതോടെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു. കൂടുതല്‍ പോലീസും സൈന്യവും സ്ഥലത്തെത്തി സംഘര്‍ഷം നിയന്ത്രിച്ചു.