കശ്മീരില്‍ ഏറ്റുമുട്ടല്‍;സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു

By അഞ്ജു നവനിപ്പാടത്ത്‌.09 12 2018

imran-azhar

ശ്രീനഗര്‍: കശ്മീരിലെ മുജുഗുണ്ഡില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു. അഞ്ച് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു.

 

കൊല്ലപ്പെട്ട ഭീകരര്‍ ലഷ്‌കര്‍ ഇ തോയ്ബയിലെ അംഗങ്ങളാണെന്നാണ് ആദ്യവിവരം. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തു നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.


ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ ഞായറാഴ്ചയാണ് അവസാനിച്ചത്. അതിനിടെ, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മൊബൈല്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

 

ഭീകരര്‍ക്കുവേണ്ടി പോലീസും സുരക്ഷാസേനയും സംയുക്തമായി തിരച്ചില്‍ തുടരുന്നതായി പോലീസ് അറിയിച്ചു. തിരച്ചിലിനിടെ ഒളിവിലുണ്ടായിരുന്ന ചില ഭീകരര്‍ക്കു നേരെ നിറയൊഴിച്ചതായും അവര്‍ പറഞ്ഞു.

 

OTHER SECTIONS