പാക്കിസ്ഥാനില്‍ ഭീകരവിരുദ്ധ ഏറ്റുമുട്ടലില്‍ 16 പേര്‍ കൊല്ലപ്പെട്ടു

By Anju N P.23 09 2018

imran-azhar


ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കന്‍ വസിറിസ്ഥാനില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ മരിച്ചു. ഒന്‍പത് ഭീകരരും ഏഴ് സൈനികരുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ്(ഐഎസ്പിആര്‍) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരുമായാണ് ഏറ്റുമുട്ടല്‍ നടന്നത്. ശനിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരെ പൂര്ണമായും കീഴ്‌പ്പെടുത്തിയതായും സൈന്യം അറിയിച്ചു.

 

OTHER SECTIONS