ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഷോ​പ്പി​യാ​നി​ൽ ഏ​റ്റു​മു​ട്ട​ൽ

By uthara.22 03 2019

imran-azhar

 


ജമ്മു: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി .സുരക്ഷാസേന രത്നിപോര മേഖലയിലെ വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരരെ വളയുകയും ചെയ്തു . വീട്ടിനുള്ളിൽ രണ്ടോ മൂന്നോ ഭീകരർ ഉണ്ട് എന്നാണ് പ്രാഥമിക വിവരം . വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ നിലവിൽ തുടർന്ന് പോരുകയാണ് .

അതേ സമയം ഇന്നലെ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയിബ ഭീകരനെ സുരക്ഷാ സേന വധിച്ചു.അതോടൊപ്പം ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർ അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച മൂന്നിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്.

 

സോപോറിൽ സിആർപിഎഫ് ജവാന്മാർക്കു നേരെയും, ബന്ദിപോരയിലെ ഹജ്ജിനിലും ബാരമുള്ളയിലെ കന്ദിയിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അക്രമങ്ങളിൽ സൈന്യം ഭീകരർക്ക് നേരെ ശക്തമായി തിരിച്ചടിച്ചു.

OTHER SECTIONS