കാഷ്‌മീരിൽ പുൽവാമയക്ക് സമാനമായ ചാവേറാക്രമണത്തിന് സാധ്യത

By Sooraj Surendran .16 06 2019

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ചാവേറാക്രമണത്തിന് പിന്നാലെ ജമ്മു കാഷ്മീരിലും ഇതിന് സമാനമായ ആക്രമണം നടത്താൻ സാധ്യത. മുന്നറിയിപ്പുമായി പാക്കിസ്ഥാനും, യുഎസും രംഗത്തെത്തി. പുൽവാമയിൽ നടന്നതുപോലെ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണമെന്നാണ് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഇന്ത്യക്ക് കൈമാറിയതായാണ് വിവരം. അൽക്വയ്ദയാണ് ആക്രമണത്തിനു ശ്രമിക്കുന്നതെന്നും മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പ് കണക്കിലെടുത്ത് ജമ്മു കാഷ്മീരിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.പുൽവാമയിൽ നടന്ന ചാവേറാക്രമണത്തിൽ 44 സിആർപിഎഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്.

OTHER SECTIONS