പാകിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം

By Sooraj Surendran .11 05 2019

imran-azhar

 

 

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം. ഗവാധറിലെ പേൾ കോണ്ടിനെന്റൽ ഹോട്ടലിലാണ് ആക്രമണം തുടരുന്നത്. വൈകിട്ട് നാലരയോടെയാണ് ഹോട്ടലിൽ ആയുധധാരികൾ അക്രമം അഴിച്ചുവിട്ടത്. ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.പാക് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഹോട്ടലിൽ നിലവിൽ ആക്രമണം തുടരുകയാണ്. ഹോട്ടലിലെ ഒരു നിലയിലാണ് ഭീകരര്‍ നിലയുറപ്പിച്ചിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം. സുരക്ഷാസേന ഹോട്ടൽ വളഞ്ഞിരിക്കുകയാണ്. ഹോട്ടലിനുള്ളിൽ ഉണ്ടായിരുന്നവരെ സുരക്ഷിതരായി പുറത്തെത്തിച്ചെന്നു ബലൂചിസ്ഥാൻ ആഭ്യന്തര മന്ത്രി സിയുള്ള ലാങ് പറഞ്ഞു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബലൂചിസ്ഥാൻ പ്രവിശ്യയിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ ഗദ്വാറിലെ ഗവാധറിലുള്ള ഹോട്ടലിലാണ് ആക്രമണം നടന്നിരിക്കുന്നത്.

OTHER SECTIONS