തന്നെ ബന്ദിയാക്കിയവര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദ. ടോം ഉഴുന്നാല്‍

By praveen prasannan.13 Sep, 2017

imran-azhar

വത്തിക്കാന്‍ സിറ്റി: തന്നെ തട്ടിക്കൊണ്ട് പോയവര്‍ ഒരിക്കല്‍ പോലും മോശമായി പെരുമാറിയിട്ടില്ലെന്ന് യമനില്‍ തീവ്രവാദികളുടെ പിടിയില്‍ നിന്നും മോചിതനായ ഫാദ. ടോം ഉഴുന്നാല്‍. അറബിയും ഇംഗ്ളീഷും സംസാരിക്കുന്നവരായിരുന്നു അവര്‍.

എന്നാല്‍ തീവ്രവാദികളുടെ ക്യാന്പിലെ ജീവിതം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരേ വസ്ത്രമായിരുന്നു തടവില്‍ കഴിഞ്ഞ കാലമത്രയും ധരിച്ചത്.

ശരീരഭാരം അധികമായി കുറഞ്ഞപ്പോള്‍ പ്രമേഹത്തിനുള്ള മരുന്ന് നല്‍കി. മൂന്ന് തവണ താവളം മാറ്റി. മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോകുന്പോള്‍ കണ്ണ് കെട്ടിയിരുന്നു.

20016 മാര്‍ച്ച് മൂന്നിനാണ് ഏദനില്‍ നിന്നും ഇസ്ളാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ഫാദ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്. വത്തിക്കാന്‍റെ ഇടപെടലും ഒമാന്‍ ഭരണാധികാരിയുടെ ഇടപെടലുമാണ് ഫാദ. ടൊം ഉഴുന്നാലിന്‍റെ മോചനത്തിന് സഹായകമായത്. ഇന്ത്യ സര്‍ക്കാരും വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഫാദ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി ഇടപെട്ടിരുന്നു.

അതിനിടെ ഫാദ. ടൊം ഉഴുന്നാല്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വാര്‍ത്തയുണ്ട്.

OTHER SECTIONS