ജോലി ചെയ്ത് സാധാരണ പോലെ ജീവിതം; തീവ്രവാദികളെ പിടികൂടിയത് കേരള പോലീസ്

By Sooraj Surendran.19 09 2020

imran-azhar

 

 

കൊച്ചി: കൊച്ചിയിൽ എൻഐഎ കസ്റ്റഡിയിലുള്ള മൂന്ന് ഭീകരരെയും പിടികൂടിയത് കേരള പോലീസ്. മൂന്ന് തീവ്രവാദികളേയും എൻഐഎ നേരിട്ട് അറസ്റ്റ് ചെയ്തതല്ലെന്നും ലോക്കൽ പൊലീസ് പിടികൂടി കൈമാറുകയായിരുന്നുവെന്നുമാണ് വിവരം. പിടിയിലായ പ്രതികളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് എൻഐഎയ്ക്ക് ലഭിച്ചിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പേരും പലയിടങ്ങളിലായാണ് താമസിച്ചിരുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ ഇവർ പല പല ജോലികളിൽ ഏർപ്പെട്ടിരുന്നു. പ്രതികളിൽ നിന്നും എൻഐഎ ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ അൽഖായിദ തീവ്രവാദികൾ പദ്ധതിയിട്ടത്.


കേരളത്തിൽ നിന്ന് പണം സ്വരൂപിച്ച് കശ്മീരിൽ എത്തിക്കലായിരുന്നു എന്നാണ് വിവരം. കശ്മീരിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതിന് പണം കണ്ടെത്തുകയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടതെന്നാണ് വ്യക്തമാകുന്നത്. അടിമാലിയിൽ പെരുമ്പാവൂർ സ്വദേശിയായ ആൾ നടത്തിയ ചപ്പാത്തിക്കടയിലായിരുന്നു യാക്കൂബ് വിശ്വാസ് ജോലി ചെയ്തത്. ഇയാളെ കൊച്ചിയിൽ നിന്നുമാണ് പിടികൂടിയത്.

 

മൊഷറഫ് ഹുസൈൻ എന്നയാളെ പെരുമ്പാവൂരിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇയാൾ ഏഴ് വർഷക്കാലമായി കൊച്ചിയിലുണ്ടെന്നാണ് വിവരം. ഒരു തുണിക്കടയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. കളമശ്ശേരിക്ക് അടുത്ത പാതാളത്ത് നിന്നും പിടിയിലായ മുർഷിദ് രണ്ട് മാസം മുൻപാണ് ഇവിടെ താമസിക്കാനെത്തിയത് എന്നാണ് കെട്ടിട ഉടമ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് പദ്ധതിയിടുകയാണ് എൻഐഎ.

 

 

OTHER SECTIONS