ടെക്‌സസ് സാക്ഷി...ഇന്ത്യൻ യുവാക്കൾ വിവാഹിതരായി

By Chithra.18 07 2019

imran-azhar

 

 

ടെക്സസ് : ഏറ്റവും വലിയ ഇന്ത്യൻ യുവാക്കളുടെ വിവാഹത്തിന് വേദിയായി ടെക്സസ്. പരമ്പരാഗത ജൈന മതവിശ്വാസപ്രകാരം ആണ് വൈഭവ് ജെയിനും പരാഗ് മെഹ്തയുമാണ് വിവാഹിതരായത്. ഇത്രയും വലിയ രീതിയിൽ വിവാഹം നടത്തിയത് സ്വവർഗാനുരാഗം മറച്ചുവെയ്ക്കപ്പെടേണ്ട ഒന്നല്ല എന്ന് വിശ്വസിച്ചതുകൊണ്ടാണെന്ന് കല്യാണപ്പയ്യന്മാർ പറഞ്ഞു. സ്വർഗാനുരാഗികളുടെ വിവാഹവും ആഘോഷിക്കപ്പെടേണ്ടതാണ്.

 

2011ൽ ആണ് വൈഭവ് ടെക്സസിലെത്തുന്നത്. ഇന്ത്യയിൽ സ്വർഗാനുരാഗം കുറ്റകരമായ നാളുകളായിരുന്നു അന്ന്. വൈഭവിന്റെ കുടുംബം വൈഭവിന്റെ സ്വർഗാനുരാഗം അംഗീകരിച്ചുമില്ല. ഇതോടെയാണ് വൈഭവ് ടെക്സസിലേക്ക് ചേക്കേറുന്നത്. പരാഗ് ജനിച്ചതും വളർന്നതും ടെക്സസിൽ തന്നെയാണ്. ഇന്ത്യയിൽ സ്വർഗാനുരാഗികൾ നേരിടുന്നത് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നുവെങ്കിലും എല്ലായ്‌പോഴും മറ്റുള്ളവർക്ക് മുന്നിൽ പരിഹാസപാത്രമായി നിൽക്കേണ്ടിവന്നിട്ടുണ്ട്.

 

വൈഭവ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് എക്സിക്യൂട്ടീവ് ബോർഡിൽ അംഗമാണ്. മാസ്റ്റർകാർഡിന്റെ സീനിയർ വൈസ് പ്രസിഡന്റ് ആണ് പരാഗ്. ഇരുവരുടെയും വിവാഹം ആഘോഷമാക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയിരുന്നു.

 

 

OTHER SECTIONS