സർക്കാർ സിനിമ ഭീകരവാദ പ്രവർത്തനമെന്ന് ആരോപണം: വിജയ്‌ക്കെതിരെ നടപടിയെടുക്കാൻ നീക്കം

By Online Desk.09 11 2018

imran-azhar

 

 

ചെന്നൈ: സർക്കാർ സിനിമ നടപ്പാക്കുന്നത് ഭീകരവാദ പ്രവർത്തനമെന്ന് തമിഴ്നാട് നിയമമന്ത്രി സി വി ഷണ്മുഖൻ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ കലാപം അഴിച്ചുവിടാൻ പ്രേരിപ്പിക്കുന്നതാണ് ചിത്രം. ഒരു ഭീകരവാദി ആക്രമണത്തിന് പ്രേരിപ്പിക്കുന്നതിന് സമാനമാണ് ഇതെന്നും മന്ത്രി പറഞ്ഞു.

വിജയ്ക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ നടപടിയെടുക്കും. സർക്കാരിനെ അധിക്ഷേപിക്കുന്ന സീനുകൾ വെട്ടിമാറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മറ്റൊരു മന്ത്രിയായ കടമ്പൂർ സി രാജ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമിയെ കാണുമെന്നും രാജ പറഞ്ഞു

 

ബോക്സ് ഓഫീസ് തകർത്ത് രണ്ട് ദിവസം കൊണ്ട് 100 കോടിയാണ് സർക്കാർ നേടിയ കളക്ഷൻ. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ക്ഷേമ പദ്ധതികളെ വിമർശിക്കുന്ന രംഗങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സർക്കാർ പ്രദർശിപ്പിക്കുന്ന മധുരയിലെ മൾട്ടിപ്ലക്‌സ് തീയറ്ററിന് മുന്നിൽ എ ഐ എ ഡി എം കെ നേതാക്കൾ പ്രതിഷേധിച്ചു. വിവാദ രംഗങ്ങൾ ഒഴിവാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.

 

വിജയുടെ ചിത്രങ്ങൾ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ വിവാദമായിട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ വിജയ് ചിത്രം മെസലിനെതിരെ ഇത്തരം വിവാദങ്ങൾ ഉണ്ടായിരുന്നു.

OTHER SECTIONS