ശബരിമല വിഷയത്തില്‍ സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തന്ത്രിയും പന്തളം കുടുംബാംഗങ്ങളും

By Anju N P.14 11 2018

imran-azhar

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രിയും പന്തളം കുടുംബങ്ങളുമായുള്ള ചര്‍ച്ച നാളെ നടക്കും നാളെ നടക്കുന്ന സര്‍വ കക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പന്തളം കുടുംബവും തന്ത്രി കുടുംബവും തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്.

 

പുന:പരിശോധനാ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്.

 

അതേസമയം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനിടയില്ല. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

 

OTHER SECTIONS