5.7 തീ​വ്ര​ത​യിൽ താ​യ്‌​വാ​നെ നടുക്കി ഭൂകമ്പം

By uthara.23 10 2018

imran-azhar


തായ്പേയി: 5.7 തീവ്രതയിൽ തായ്‌വാനെ നടുക്കി ഭൂകമ്പം ഉണ്ടായി . ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഹൂളിയാനില്‍ നിന്ന് 104 കീലോമീറ്റര്‍ അകലെ മാറിയാണ് . തായ്പേയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെടുകയുണ്ടായി .ഭൂകമ്പത്തെ തുടർന്ന് നാശനഷ്‌ടങ്ങളോ ,ആളപായമോ ഒന്നും തന്നെ ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടില്ല .ഹൂളിയാനില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ 6.4 തീവ്രതയില്‍ ഉണ്ടായ ഭൂകമ്പത്തിൽ 17 പേര്‍ മരണ മടഞ്ഞിരുന്നു .ഇതേ തുടർന്ന് കനത്ത നാശ നഷ്‌ടങ്ങളും ഹൂളിയാനിലെ പ്രദേശ വാസികൾക്ക് നേരിടേണ്ടി വന്നു .

OTHER SECTIONS