കശ്മീരിന്റെ ഭാഗം 'ആസാദ് കശ്മീര്‍'' എന്ന വിവാദക്കുറിപ്പില്‍ കുടുങ്ങി കെ ടി ജലീല്‍

By parvathyanoop.12 08 2022

imran-azhar

 


മലപ്പുറം : സ്വര്‍ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പുകമറ ഇനിയും ജലീലില്‍ നിന്നും വിട്ടൊഴിഞ്ഞിട്ടില്ല. ഇതിനിടെയാണ്, ആസാദ് കശ്മീര്‍ എന്ന വാദമുയര്‍ത്തി കെ ടി ജലീല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെടുന്നു എന്നാണ് കെ ടി ജലീല്‍ പറയുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ ഈ ഭൂപ്രദേശത്തെ പാക് അധീന കശ്മീര്‍ എന്നാണ് വിശേഷിപ്പിക്കാറ്.

 

വിഘടനവാദികളും പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവരുമാണ് ആസാദ് കശ്മീര്‍ എന്ന പദപ്രയോഗം നടത്തുന്നത്. പഴയൊരു കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റിലാണ് പാക് അധിനിവേശ കശ്മീരിനെ ജലീല്‍, ആസാദ് കശ്മീരാക്കിയിരിക്കുന്നത്.ജമ്മുവും കാശ്മീര്‍ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍. പാക്കിസ്ഥാനോടു ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കാശ്മീര്‍ എന്നറിയപ്പെട്ടു.

 

പാക്കിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാ ഉള്‍ ഹഖ് പാക്കിസ്ഥാന്‍ പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാക്കിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക് അധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം.

 

ജലീലിന്റെ കുറിപ്പിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി. പാക് അധീന കശ്മീരിലെ പാക് ഭരണകൂടത്തിന്റെ കുറഞ്ഞ ഇടപെടലിനെ' പുകഴ്ത്തുകയാണ് ജലീല്‍ ചെയ്യുന്നതെന്ന് ബിജെപി വക്താവ് സന്ദീപ് വാരിയര്‍ പറഞ്ഞു. ജലീലിന്റെ ഉള്ളിലുള്ള വിഷം വരികള്‍ക്കിടയില്‍ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെടുന്നു എന്നാണ് കെ ടി ജലീല്‍ പറയുന്നത്.

 

 

 

OTHER SECTIONS