ഉത്തരകൊറിയയുടെ രഹസ്യ ഭൂഗര്‍ഭ ആണവ പരീക്ഷണ കേന്ദ്രം ഭാഗീകമായി തകര്‍ന്നെന്ന് റിപ്പോര്‍ട്ട്

By Ambily chandrasekharan.26 Apr, 2018

imran-azhar


ബീജിങ്: ഉത്തരകൊറിയയുടെ രഹസ്യ ഭൂഗര്‍ഭ ആണവ പരീക്ഷണ കേന്ദ്രം ഭാഗീകമായി തകര്‍ന്നെന്ന് റിപ്പോര്‍ട്ട്. . മാണ്ടപ്സനെ പര്‍വതത്തില്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ പരീക്ഷണ കേന്ദ്രമാണ് തകര്‍ന്നിരിക്കുന്നത്.ഇത് തുടര്‍ ഉപയോഗത്തിന് സാധിക്കുവാന്‍ കഴിയാത്തതരത്തിലാണ് തകര്‍ന്നിരിക്കുന്നതെന്ന്് ചൈനീസ് ശാസ്ത്രജ്ഞര്‍ അറിയിച്ചു. മാത്രമല്ല ഏറെ നാളായി ഈ പരീക്ഷണ കേന്ദ്രം അടച്ചു പൂട്ടണം എന്നത് യു.എസിന്റെ ആവശ്യമായിരുന്നു. എന്നാല്‍, ഇനിയൊരു പരീക്ഷണം നടത്താനാകാത്ത വിധം മാണ്ടപ്സനെയിലെ പങ്ങ്ങ്യുറിയിലെ കേന്ദ്രം തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.ഇതേ തുടര്‍ന്നാണ് ഇവിടുള്ള ആണവ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തുന്നുവെന്ന കിമ്മിന്റ് പ്രസ്താവനയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണമെന്നും ചൈന വ്യക്തമാക്കുന്നു.

OTHER SECTIONS