ക്രൈസ്റ്റ് ചർച്ച് വെടിവെയ്പ്പ്: 49 പേർ മരിച്ചു, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

By Sooraj Surendran.15 03 2019

imran-azhar

 

 

ക്രൈസ്റ്റ് ചർച്ച്: ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിലുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തിൽ പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ബ്രണ്ടൻ ടാറന്റ് (28) എന്ന ഓസ്‌ട്രേലിയൻ പൗരനാണ് ആക്രമണത്തിന് പിന്നിൽ. മാത്രമല്ല ആക്രമണം നടക്കുന്നത് മുതൽ അവസാനിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ പ്രതി ഫേസ്ബുക്കിലൂടെ ലൈവായി റെക്കോർഡ് ചെയ്തിരുന്നു. അതേസമയം പ്രതി പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. അക്രമിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും പോലീസ് ദൃശ്യങ്ങൾ നീക്കം ചെയ്തു. ഗോപ്രോ ക്യാമറ തന്റെ തൊപ്പിയിൽ സ്ഥാപിച്ചാണ് ഇയാൾ വെടിവയ്പ്പു നടത്തിയത്. കാറില്‍ തോക്കുകളും വെടിയുണ്ടകളുമായി പള്ളിയിലേക്ക് എത്തുന്നതു മുതല്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇയാൾ പള്ളിക്കകത്തും പുറത്തും തുടർച്ചയായി വെടിവെക്കുകയായിരുന്നു.

 

OTHER SECTIONS