വലിയ സാമ്പത്തിക ദുരന്തം വരാന് പോകുന്നു: മന്മോഹന് സിങ്ങ്

By S R Krishnan.11 Jan, 2017

imran-azhar

 

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ രൂക്ഷമായിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ് വീണ്ടും രംഗത്തെത്തി. നോട്ട് അസാധുവാക്കിയതിനേക്കാള്‍ വലിയ ''ദുരന്തം'' വരാനിരിക്കുന്നതേയുളളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങള്‍ക്ക് ഇതിനേക്കാള്‍ മോശം ദിനങ്ങളാണ് കാത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കു മുന്നിലെത്തിക്കേണ്ട സമയമാണിത്. മുന്‍പ് രാജ്യസഭയില്‍ സംസാരിച്ചപ്പോഴും രൂക്ഷമായ ഭാഷയിലാണ് മന്‍മോഹന്‍ സിങ്ങ് കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചത്, സംഘടിതമായ കൊള്ളയാണ് സര്‍ക്കാറിന്റേത് എന്നാണ് അന്നദ്ദേഹം പറഞ്ഞത്. മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരവും നോട്ട് നിരോധന നടപടിയെ വിമര്‍ശിച്ചു.. നവംബര്‍ എട്ടിന് മന്ത്രിസഭാ യോഗം ചേര്‍ന്നുവെന്നാണ് അവകാശപ്പെടുന്നത്. എങ്കില്‍ അന്നത്തെ മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങളും ക്യാബിനറ്റ് നോട്ടും എവിടെയെന്നും ചിദംബരം ചോദിച്ചു.

 

 

 

 

OTHER SECTIONS