തീയറ്ററുകൾ തുറക്കുന്നു; 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും, ആദ്യ ഘട്ടത്തിൽ 4000 തിയേറ്ററുകൾ തുറക്കും

By സൂരജ് സുരേന്ദ്രന്‍.30 07 2021

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച തീയറ്ററുകൾ തുറക്കുന്നു. കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെ തീയറ്ററുകളാണ് തുറക്കുന്നത്.

 

ആദ്യ ഘട്ടത്തിൽ രാജ്യത്തെ 4000 തീയറ്ററുകളാണ് തുറക്കുന്നത്. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ആളുകൾക്ക് പ്രവേശനം. 50 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനാനുമതി.

 

അതേസമയം തെലങ്കാനയിൽ മാത്രം 100 ശതമാനം ആളുകൾക്കും പ്രവേശനാനുമതി നൽകിയിട്ടുണ്ട്.

 

രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തിലാണ് രാജ്യത്തെ തീയറ്ററുകൾ അടച്ചത്.

 

ഡല്‍ഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ വെള്ളിയാഴ്ച മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും.

 

ഹോളിവുഡ് ചിത്രം മോര്‍ട്ടല്‍ കോംപാക്ട്, തെലുങ്ക് ചിത്രങ്ങളായ ഇഷ്‌ക്, തിമ്മാരുസു, നരസിംഹപുരം തുടങ്ങിയ ചിത്രങ്ങളാണ് പുത്തന്‍ റിലീസുകള്‍.

 

കേരളത്തിന് പുറമെ മഹാരാഷ്ട്രയിലും തീയറ്ററുകൾ അടഞ്ഞുതന്നെ കിടക്കും.

 

OTHER SECTIONS