ഡല്‍ഹി ആരോഗ്യമന്ത്രിയുടെ വീട്ടില്‍ മോഷണം; കള്ളന്മാര്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും പോലീസിനെ ഭയമില്ലാതായതായി മന്ത്രി

By mathew.22 09 2019

imran-azhar

 

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദര്‍ ജെയിന്റെ സരസ്വതി വിഹാറിലെ വീട്ടില്‍ മോഷണം. ഞായറാഴ്ചയാണ് തന്റെ വീട്ടില്‍ മോഷ്ടാക്കള്‍ അതിക്രമച്ചു കയറിയതായി അദ്ദേഹം പരാതിപ്പെട്ടത്. കള്ളന്മാര്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും പോലീസിനെ ഭയമില്ലാതായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വീട്ടുസാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലുള്ള ഫോട്ടോകളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. മണിക്കൂറുകളോളം മോഷ്ടാക്കള്‍ വീട്ടില്‍ പരിശോധന നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

കുറച്ചുകാലമായി മന്ത്രിയുടെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. വീടിന്റെ ഗേറ്റ് തുറന്നു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികളാണ് മോഷണം നടന്ന വിവരം ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മന്ത്രിയെ വിവരമറിയിക്കുകയായിരുന്നു. അടുക്കള ഉപകരണങ്ങളും അലങ്കാരവസ്തുക്കളുമെല്ലാം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

 OTHER SECTIONS