ബൈക്കിലെത്തി കവര്‍ച്ച: 40 ലക്ഷം രൂപ കവര്‍ന്നു

By Online Desk.06 12 2018

imran-azhar

 

 

ന്യൂഡല്‍ഹി: രഞ്ജീത്ത് നഗറിന് സമീപം ബൈക്കിലെത്തിയ സംഘം 40 ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്ച 11 മണിയോടെയായിരുന്നു സംഭവം. മൂന്നു ബൈക്കുകളിലായെത്തിയ സംഘം എതിരെ വന്ന കാറിന് നേരെ രണ്ട് തവണയായി വെടിയുതിര്‍ത്തതിനു ശേഷം പണമുണ്ടായിരുന്ന ബാഗ് പിടിച്ചെടുക്കുകയായിരുന്നു. പണം ബാങ്കില്‍ നിക്ഷേപിക്കാനായി പുറപ്പെട്ട ഇവരെ നാങ്ക്‌ളോയ് റോഡിന് സമീപമാണ് കവര്‍ച്ചാ സംഘം അക്രമിക്കാന്‍ ശ്രമിച്ചത്.


അഷ്‌റഫ്,അനില്‍,പ്രവീണ്‍,ഭൂപേന്ദ്ര എന്നിവരാണ് കാറില്‍ യാത്ര ചെയ്തിരുന്നത്. ഏജന്റുമാരായി ജോലി ചെയ്യുകയാണ് ഇവര്‍. മറ്റുളളവരില്‍ പിരിച്ചെടുത്ത പണമാണ് കവര്‍ച്ചാസംഘം മോഷ്ടിച്ചത്.

 

മോഷണം നടന്ന പ്രദേശം പോലീസ് സന്ദര്‍ശിച്ചു. ആ പ്രദേശത്ത് സിസി ടിവി ക്യാമറയില്ലാത്തതിനാല്‍ പരിസരപ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മോഷണത്തിനായി കൊലപാതകശ്രമം നടത്തിയെന്ന പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അഡീഷണല്‍ ഡി.സി.പി അമിത് ശര്‍മ പറഞ്ഞു.

OTHER SECTIONS