കേരളത്തിൽ നിന്നും ചരക്കുവിമാനം ഇല്ല ; വിദേശത്തേക്കുള്ള ചരക്കുകയറ്റുമതി പ്രതിസന്ധിയിൽ

By online desk .18 10 2020

imran-azhar

 

തിരുവനന്തപുരം: കേരളത്തിൽ നിന്നും വിദേശത്തേക്കുള്ള ചരക്കുകയറ്റുമതി പ്രതിസന്ധിയിൽ. വിദേശ ചരക്കു വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതി ഇന്ത്യയിലെ ആറു വിമാനത്താവളങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയതോടെയാണ് ഇത്തരം പ്രതിസന്ധി ആരംഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങളിൽ മാത്രമായി കയറ്റുമതി ചുരുങ്ങി.

 

വിദേശ രാജ്യങ്ങളിൽ നിന്നുള്ള അഡ്‌ഹോക്ക് , നോൺ ഷെഡ്യൂൾഡ് ചാർട്ടർ ചരക്കു വിമാനങ്ങൾ ബെംഗളൂരു . ചെന്നൈ, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ തുടങ്ങിയ വിമാനത്താവളത്തിൽ നിന്നു മാത്രം സർവീസ് നടത്തിയാൽ മതിയെന്നാണ് ഏവിയേഷൻ മന്ത്രാലയം ഇറക്കിയ ഉത്തരവിൽ പറയുന്നത് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് ആഴ്ചയിൽ ആറു ദിവസവും സർവീസ് നടത്തിയിരുന്ന എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് തുടങ്ങിയ ചരക്കു വിമാനങ്ങൾ അതോടെ നിർത്തി.


ഇന്ത്യയിൽ നിന്നുള്ള ചരക്കു വിമാന സർവീസുകൾക്കും തുല്യ അവസരം ലഭിക്കാനെന്ന പേരിലാണ് ഓപ്പൺ സ്‌കൈ പോളിസിയിൽ മാറ്റം വരുത്തിയത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ചരക്കുവിമാനളൊന്നും കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നു സർവീസ് നടത്തുന്നില്ല.. കേന്ദ്ര സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ കേരളത്തിൽ നിന്നുള്ള കയറ്റുമതി പേരിനു മാത്രമാകും.പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് തിരെയുവനതപുരം ചേംബർ ഓഫ് കൊമേഴ്സ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിച്ചിട്ടുണ്ട്.

 

 

 

OTHER SECTIONS