തെരേസാ മേ യെ വധിക്കാനുള്ള തീവ്രവാദികളുടെ ശ്രമം തകര്‍ത്തു

By sruthy sajeev .06 Dec, 2017

imran-azhar


ലണ്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ യെ വധിക്കാനുള്ള തീവ്രവാദികളുടെ ശ്രമം ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തതായി റിപേ്പാര്‍ട്ട്. 10, ഡൗണിങ് സ്ട്ര
ീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ചു ചാവേര്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. യുകെ മാധ്യമമായ സ്‌കൈ ന്യ
ൂസാണു പദ്ധതി തകര്‍ത്തെന്ന റിപേ്പാര്‍ട്ട് പുറത്തുവിട്ടത്. അന്വേഷണ സംഘം അറസ്റ്റ് ചെയ്ത രണ്ടുപേരെ കോടതിയില്‍ ഹാജരാക്കുമെന്നും സ്‌കൈ ന്യൂസ് പറയുന്നു. ആ
ക്രമണ പദ്ധതിയെ കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നതോടെ തെരേസ മേ യ്ക്ക് വന്‍സുരക്ഷയും ഏര്‍പെ്പടുത്തി.

 


ആക്രമണ പദ്ധതിയുമായി ബന്ധപെ്പട്ടു രണ്ടുപേരെ കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വടക്കന്‍ ലണ്ടനില്‍നിന്ന് നൈമുര്‍ സഖറിയാ റഝാന്‍ (20), തെക്കു കിഴക്കന്‍ ബ
ിര്‍മിങ്ഹാമില്‍നിന്ന് മുഹമ്മദ് അഖിബ് ഇമ്രാന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഈ വര്‍ഷം രാജ്യത്ത് ഉണ്ടാകുമായിരുന്ന നിരവധി ഭീകരാക്രമണ പദ്ധതികള്‍ ബ്രിട്ടീഷ് പൊലീസ് തകര്‍ത്തിരുന്നു. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്, എംഐ 5, വെസ്റ്റ് മിഡ്ലാന്‍ഡ് പൊലീസ് എന്നിവര്‍ സംയുക്തമായാണു നീക്കങ്ങള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്‍പതു ഭീകരാക്രമണങ്ങളാണു തകര്‍ത്തതെന്നു ചൊവ്വാഴ്ച എംഐ 5 വെളിപെ്പടുത്തിയിരുന്നു. ദീര്‍ഘനാളായി ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ ആയിരുന്നു ഭീകരരുടെ ലക്ഷ്യം.

 

OTHER SECTIONS