കോവിഡ് വാക്സിൻ മൂന്നാം ഘട്ടം: 2000 കേന്ദ്രങ്ങളില്‍, വീടുകള്‍ക്ക് സമീപം വാക്‌സിനെത്തുന്ന തരത്തിൽ ക്രമീകരണം

By സൂരജ് സുരേന്ദ്രൻ .23 02 2021

imran-azhar

 

 

സംസ്ഥാനത്ത് കൊറോണ വൈറസിനെതിരെയാ പ്രതിരോധ വാക്സിന്റെ മൂന്നാം ഘട്ടം 2000 കേന്ദ്രങ്ങളിൽ നടത്തും. അവശ്യമെങ്കില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും നിര്‍ദേശമുണ്ട്.

 

ഹെല്‍ത്ത് സെന്ററുകള്‍ കൂടാതെ സര്‍ക്കാര്‍ ഓഫീസുകള്‍, ഹാളുകള്‍ തുടങ്ങിയവ വാക്‌സിന്‍ കേന്ദ്രങ്ങളാക്കും.

 

മൂന്നാം ഘട്ടത്തിൽ 45 ലക്ഷത്തിലധികം മുതിര്‍ന്ന പൗരന്‍മാരും 25 ലക്ഷത്തില്‍പരം മറ്റ് രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.

 

50 വയസിന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങള്‍ അലട്ടുന്ന 50ല്‍ താഴെ പ്രായമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാക്കുക.

 

ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവരുടെ സഹായം രജിസ്‌ട്രേഷൻ നടപടികൾക്കായി സ്വീകരിക്കും.

 

ആദ്യ ഘട്ടങ്ങളിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര കൊവിഡ് പോരാളികള്‍ക്കുമിടയില്‍ ആദ്യ ഡോസ് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു.

 

OTHER SECTIONS