അഷൂറ ദിനത്തിലെ തിരക്കിലകപ്പെട്ട് ഇറാഖില്‍ 31 പേര്‍ മരിച്ചു

By mathew.10 09 2019

imran-azhar

 

ബാഗ്ദാദ്: അഷൂറ ദിനത്തില്‍ ഇറാഖിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 31 പേര്‍ മരിച്ചു. കര്‍ബലയിലെ ഷിയ ആരാധനാലയത്തിലായിരുന്നു അപകടം.

നൂറോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായും ഇറാഖ് ആരോഗ്യമന്ത്രാലയ വക്താവ് പ്രതികരിച്ചു.

ലക്ഷക്കണക്കിന് പേര്‍ അഷൂറ ദിനത്തിന്റെ ഭാഗമായി ബാഗ്ദാദില്‍ നിന്നും കര്‍ബല നഗരത്തിലെത്തിയിരുന്നു. ആരാധനാലയത്തിലേക്ക് വിശ്വാസികള്‍ പോകുന്നതിനിടെ നടപ്പാതയുടെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. ഇതിന് പിന്നാലെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

 

OTHER SECTIONS