ആറുമാസത്തെ നീണ്ട അവധിയില്‍ പ്രവേശിക്കുന്നു; തിരുവനന്തപുരത്തോട് യാത്രപറഞ്ഞ് കളക്ടര്‍ വാസുകി

By anju.11 06 2019

imran-azhar


തിരുവനന്തപുരം: നീണ്ട രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം നീണ്ട അവധിയില്‍ പ്രവേശിച്ച് കലക്ടര്‍ വാസുകി .തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നും വാസുകി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ആറു മാസത്തെ നീണ്ട അവധിയിലാണ് കളക്ടര്‍ വാസുകി പോകുന്നത്.

 

കളക്ടര്‍ വാസുകിയുടെ പോസ്റ്റില്‍ പറയുന്നതിങ്ങനെ:

പ്രിയ സുഹൃത്തുക്കളെ, ഇത് തിരുവനന്തപുരത്തെ എന്റെ പ്രിയപ്പെട്ട ആളുകള്‍ക്കുള്ള ചെറിയൊരു യാത്രാമൊഴിയാണ്. ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ഏറ്റവും അത്ഭുതകരമായതും സമ്പന്നമായ അനുഭവസമ്പത്തുള്ളതുമാണ്. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് അതിന് കാരണം. എപ്പോഴും എനിക്കൊപ്പം നിന്ന സര്‍ക്കാരിനോടും ജനങ്ങളോടും നന്ദിയുണ്ട്. മികച്ച സേവനം നടത്തിയെന്നാണ് വിശ്വസിക്കുന്നത്. എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണം.

തികച്ചും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ആറുമാസത്തെ നീണ്ട അവധിയില്‍ പ്രവേശിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അവധിക്ക് അപേക്ഷിച്ചിരുന്നു. അവധി അനുവദിച്ച് നല്‍കിയ സര്‍ക്കാരിനോട് നന്ദിയുണ്ട്. തിരുവനന്തപുരം എല്ലായ്‌പോഴും എന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നു. അതു തന്നെയാണ് തിരുവനന്തപുരത്ത് നിന്ന് താന്‍ പ്രതീക്ഷിക്കുന്നത്. പുതിയ ഊര്‍ജത്തോടെ നിങ്ങളെ സേവിക്കുന്നത് തുടരാനാകുമെന്നാണ് പ്രതീക്ഷ.

 

 

OTHER SECTIONS