തിരുവോണം ബമ്പറടിച്ചാൽ 10 അല്ല, ഇനി 12 കോടി

By Chithra.22 07 2019

imran-azhar

 

തൃശൂർ : ചരിത്രത്തിലെ തന്നെ ഉയർന്ന സമ്മാനത്തുകയുമായി സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ. 12 കോടി രൂപയാണ് ഇനി മുതൽ സമ്മാനത്തുക.

 

കഴിഞ്ഞ തവണ വരെ 10 കോടി രൂപയായിരുന്നു സമ്മാനത്തുക. വിൽപ്പനയ്ക്കനുസരിച്ച് തിരുവോണം ബമ്പറിന്റെ സമ്മാനത്തുക വർധിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളിൽ 43 ലക്ഷവും വിറ്റുപോയിരുന്നു.

 

300 രൂപയാണ് ടിക്കറ്റ് വില. ഇത്തവണ 90 ലക്ഷം ടിക്കറ്റുകൾ ആണ് അച്ചടിക്കുന്നത്. തിരുവോണം ബമ്പറിന്റെ സംസ്ഥാനതല ഉദ്‌ഘാടനവും പ്രകാശനവും മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിച്ചു.

 

തിരുവോണം ബമ്പറിബറെ രണ്ടാം സമ്മാനം 5 കോടിയും മൂന്നാം സമ്മാനം 2 കോടി രൂപയുമാണ്. രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം വീതം 20 പേർക്കും ആണ്. സെപ്റ്റംബർ 19 നാണ് നറുക്കെടുപ്പ്.

OTHER SECTIONS