കോ​ട​തി​യു​ടെ വാ​ക്കാ​ലു​ള്ള പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് തോ​മ​സ് ചാ​ണ്ടി

By BINDU PP .14 Nov, 2017

imran-azhar

 

 


തിരുവനന്തപുരം: കോടതിയുടെ വാക്കാലുള്ള പരാമർശത്തിന്‍റെ പേരിൽ രാജിവയ്ക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. വിധി എതിരാണെങ്കിൽ മാത്രം രാജിവയക്കുകയുള്ളു. വിധിയിൽ തനിക്കെതിരെ വിമർശനങ്ങളുണ്ടെങ്കിൽ ആ നിമിഷം രാജി വയ്ക്കും. വിധി പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചതിനു ശേഷം ഇത് പരിശോധിച്ച് തനിക്കെതിരെ വിമർശനങ്ങളുണ്ടെങ്കിൽ രാജി വയ്ക്കും. കോടതിയുടെ പരാമർശങ്ങളെല്ലാം വിധിന്യായമല്ല. കൈയേറ്റ വിഷയത്തിൽ താൻ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. കോടതി ഉത്തരവ് കിട്ടിയ ശേഷം ബുധനാഴ്ച വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് തോമസ് ചാണ്ടി. ഇതിനായി മന്ത്രി ഡൽഹിക്കു തിരിക്കും.

OTHER SECTIONS