കായല്‍ കൈയേറ്റ കേസിൽ തോമസ് ചാണ്ടിയുടെ അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

By BINDU PP .19 Jan, 2018

imran-azhar

 

 


ദില്ലി: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള കായല്‍ കൈയേറ്റ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപെട്ടാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും വിധിയുമായിരുന്നു തോമസ് ചാണ്ടിയുടെ രാജിക്ക് കാരണമായത്. ഡിപ്പാര്‍ട്ട്‌മെന്റ് നടപടിയായ കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമല്ലെന്നാണ് തോമസ്ചാണ്ടിയുടെ വാദം. അപ്പീലില്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കെരുതെന്ന് ആവശ്യപെട്ട് സിപിഐ അംഗം ടിഎന്‍ മുകുന്ദന്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്.മന്ത്രിസഭയിലെ ഒരംഗത്തിന് എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാന്‍ കഴിയുമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. ഇത് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന് തെളിവാണെന്നും കോടതി നിരീക്ഷിച്ചു. ഒരു ഘട്ടത്തില്‍ മന്ത്രി രാജിവെക്കുന്നതാണ് ഉചിതമെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

OTHER SECTIONS