തോമസ് ചാണ്ടിയുടെ രാജി ബുധനാഴ്ച ?

By praveen prasannan.15 Nov, 2017

imran-azhar

തിരുവനന്തപുരം : കായല്‍ കയ്യേറ്റ കേസില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി വിമര്‍ശനങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ അദ്ദേഹം ബുധനാഴ്ച രാജിവച്ചേക്കുമെന്ന് സൂചന. സുപ്രീം കോടതിയെ സമീപിക്കാനായി ഡല്‍ഹിക്ക് പോകാനിരുന്ന തോമസ് ചാണ്ടി മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

നെടുന്പാശേരിയില്‍ നിന്ന് വിമാനത്തിലാണ് തോമസ് ചാണ്ടി തിരുവനന്തപുരത്തേക്ക് തിരിച്ചത്. എന്നാല്‍ ഇന്ന് ഇനി രാജി ഉണ്ടാകാനിടയില്ല.

ബുധനാഴ്ച രാവിലെ ഒന്പത് മണിക്കുള്ള മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണും. ഇതിന് ശേഷം രാജിയുണ്ടായേക്കുമെന്ന് സൂചനയുണ്ട്.

മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് തോമസ് ചാണ്ടി പറഞ്ഞിരുന്നു. അതേസമയം ബുധനാഴ്ച എന്‍ സി പി നേതാക്കള്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കാണുന്നുണ്ട്.

loading...