കളക്ടര്‍ക്ക് തെറ്റു പറ്റിയെന്ന് മന്ത്രി തോമസ് ചാണ്ടി

By sruthy sajeev .13 Oct, 2017

imran-azhar


കൊച്ചി: കായല്‍, ഭൂമി കൈയേറ്റം നടന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്തിയ ആലപ്പുഴ കളക്ടര്‍ ടി.വി.അനുപമയ്ക്ക് തെറ്റ് പറ്റിയെന്ന വാദവുമായി മന്ത്രി തോമസ് ചാണ്ടി. തന്റെ
പേരില്‍ ഉയര്‍ന്ന ആരോപങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ വിശ്രമമുണ്ടാകില്‌ള. കളക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയത് തെറ്റായ വിവരങ്ങളാണ്.

 

കളക്ടറുടെ അന്വേഷണ റിപേ്പാര്‍ട്ട് സര്‍ക്കാരിലേക്ക് പോയിട്ടിലെ്‌ളന്നും റിപേ്പാര്‍ട്ട് അന്തിമമലെ്‌ളന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് താന്‍ താത്പര്യപെ്പടുന്നിലെ്‌ളന്നും തോമസ് ചാണ്ടി പ്രതികരിച്ചു.
കൈയേറ്റ ആരോപണം നേരിടുന്നതിനിടെ എന്‍സിപി ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചത് തോമസ് ചാണ്ടിക്ക് ആശ്വാസമായി. മന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാഷ്ര്ടീയ
ലക്ഷ്യത്തോടെയുള്ളതാണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.

 

OTHER SECTIONS