മാനമുണ്ടെങ്കില്‍ തോമസ് ചാണ്ടി രാജിവയ്ക്കണം: ബിനോയ് വിശ്വം

By praveen prasannan.14 Nov, 2017

imran-azhar

കോഴിക്കോട്: നാണവും മാനവും ഉണ്ടെങ്കില്‍ തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം. കായല്‍ കയ്യേറ്റ വിഷയത്തില്‍ കോടതി പരാമര്‍ശം ഉണ്ടായതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനം.

ഫേസ്ബുക്കിലൂടെയാണ് ബിനോയ് വിശ്വസത്തിന്‍റെ പ്രതികരണം. ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമാണ് തോമസ് ചാണ്ടിക്കെതിരെ നടത്തിയത്.

ഞായറാഴ്ചത്തെ ഇടതുമുന്നണി യോഗത്തിന് ശേഷം തോമസ് ചാണ്ടി രാജിവയ്ക്കട്ടെ എന്ന നിലപാടിലായിരുന്നു സി പി ഐ. എന്നാല്‍ അത് പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല. തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണെന്നാണ് പറഞ്ഞിരുന്നത്.

 

OTHER SECTIONS