'ഉടന്‍ മുന്നണിയിലേക്കില്ല' ; തോമസ് ചാഴിക്കാടന്‍

By online desk .30 06 2020

imran-azhar

 

 

കോട്ടയം : ഉടന്‍ ഒരു മുന്നണിയിലേക്കില്ലെന്ന് എംപിയും ജോസ്പക്ഷക്കാരനുമായ തോമസ് ചാഴിക്കാടന്‍. യുഡിഎഫില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതിനു പിന്നാലെയാണ് തോമസ് ചാഴിക്കാടന്റെ പ്രതികരണം. യുഡിഎഫിന്റെ നിലപാട് അധാര്‍മ്മികമാണെന്നും ചാഴിക്കാടന്‍ വിമര്‍ശിച്ചു. 'ഏതെങ്കിലും ഒരു മുന്നണിയിലേക്ക് പെട്ടെന്ന് ചാടിപ്പോകുന്ന നിലപാടുണ്ടാവില്ലെന്നും യുഡിഎഫിന്റെ ഭാഗത്തു നിന്നുള്ള തീരുമാനം യുക്തിസഹവും ധാര്‍മ്മികവുമല്ലെന്നും തോമസ് ചാഴിക്കാടന്‍ വ്യക്തമാക്കി.


'തിരക്കു പിടിച്ച് ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് എംഎല്‍എ എന്‍ ജയരാജും പറഞ്ഞു. സാഹചര്യം നന്നായി വിലയിരുത്തിയ ശേഷമേ മുന്നണി പ്രവേശനമുണ്ടാവൂ. എല്‍ഡിഎഫിലേക്ക് ഇനി പോകില്ലെന്ന് പറയാനാവില്ല' ജയരാജ് പറഞ്ഞു.

 

 

 

OTHER SECTIONS