By Meghina.26 01 2021
കിഫ്ബി യിലുള്ള സിഎജി റിപ്പോര്‍ട്ട് സാമാന്യ നീതിയുടെ നിഷേധമാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്.
വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും കിഫ്ബി വേണ്ടെങ്കില്‍ പദ്ധതികള്‍ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് പറയാന്‍ പ്രതിപക്ഷം തയ്യാറാവണമെന്നും തോമസ് ഐസക് പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയുടെ പ്രവര്‍ത്തനം തുടരണോ വേണ്ടയോ എന്ന് ഗുണഭോക്താക്കള്‍ പറയട്ടെയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി .
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കിഫ്ബി ചര്‍ച്ച വിഷയമാകുമെന്നും ധനമന്ത്രി തൃശൂരില്‍ പറഞ്ഞു.