നോട്ടുനിരോധനവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ രേഖപ്പെടുത്തിയ നടന്‍ മോഹന്‍ലാലിനെ ചെളി വാരിയെറിയുന്നത് ഖേദകരമാണെന്ന്: തോമസ് ഐസക്

By BINDU PP.23 Jan, 2017

imran-azhar

തിരുവനന്തപുരം: നോട്ടുനിരോധനവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ രേഖപ്പെടുത്തിയ നടന്‍ മോഹന്‍ലാലിനെ ചെളി വാരിയെറിയുന്നത് ഖേദകരമാണെന്ന് മന്ത്രി തോമസ് ഐസക്. നിലപാടിനെ അതിന്റേതായ രീതിയില്‍ സ്വീകരിക്കണമെന്നും എങ്ങോട്ടം ചായ്‌വില്ലാത്തയാളാണ് മോഹന്‍ലാലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്രാടം തിരുനാള്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് മോഹന്‍ ലാലിനു സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും രാജമുദ്രയുള്ള ശില്‍പവുമാണ് പുരസ്‌കാരം.

 

അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള ആര്‍ജ്ജവം ലാല്‍ കാണിച്ചിട്ടുണ്ട്. ബ്ലോഗിലൂടെ സ്വന്തം നിലപാടുകളാണു ലാല്‍ പങ്കുവെയ്ക്കുന്നത്. അതിനോടു വിയോജിപ്പുള്ളവര്‍ ഉണ്ടാകാം. നോട്ട് വിഷയത്തില്‍ തനിക്കും വ്യത്യസ്ത അഭിപ്രായമുണ്ട്. എന്നാല്‍ ബഹുമാനത്തോടെയാകണം വിയോജിപ്പ് അവതരിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ലാലിന്റെ കണ്ടതിനെക്കാള്‍ മികച്ച വേഷങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ. മഹാഭാരത്തിലെ ഭീമനായി മോഹന്‍ലാല്‍ എത്തുന്ന രണ്ടാമൂഴം സിനിമയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

 

 

OTHER SECTIONS